Advertisement
എൽകോ ഷട്ടോറി: ഞങ്ങൾ ഇപ്പോഴും സർവൈവൽ മോഡിലാണ്
Published at :December 1, 2019 at 4:47 AM
Modified at :December 13, 2023 at 1:01 PM
(Courtesy : ISL Media)
ടീം പൂർണ ക്ഷമതയോടെ ഉണ്ടെകിൽ ആരോടും പോരാടാൻ പേടിയില്ല എന്ന് കോച്ച് ഷട്ടോറി
കേരളാ ബ്ലാസ്റ്റേഴ്സ് ഇപ്പോഴും സർവൈവൽ മോഡിലാണെന്ന് കേരളാ ബ്ലാസ്റ്റേഴ്സ് കോച്ച് എൽകോ ഷട്ടോറി. എഫ്സി ഗോവക്കെതിരായ മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കോച്ച്. [KH_ADWORDS type="3" align="center"][/KH_ADWORDS] "ഞങ്ങൾ ഇപ്പോഴും സർവൈവൽ മോഡിലാണ്. അവസാന മത്സരത്തിൽ ബെംഗളൂരു എഫ്സിക്കെതിരെ ഞങ്ങൾ നന്നായി കളിച്ചെന്ന് ഞാൻ കരുതുന്നു. എല്ലാവരും നല്ല പ്രകടനം കാഴ്ചവെച്ചു. ഞങ്ങളുടെ തീവ്രതയും, ജയിക്കാനുള്ള ആഗ്രഹവും കണക്കിലെടുക്കുമ്പോൾ, ഞങ്ങൾ ചെറുതായിട്ട് നിർഭാഗ്യരായിരുന്നു, ഞങ്ങൾ കഠിനമായി പരിശ്രമിച്ചുക്കൊണ്ടേയിരിക്കുന്നു." കോച്ച് പറഞ്ഞു. സ്പാനിഷ് മധ്യനിര താരം മരിയോ ആർക്വെസ് പരിശീലനം പുനരാരംഭിച്ചെങ്കിലും, താരത്തിന് കുറച്ച് കൂടി സമയം വേണ്ടി വരുമെന്ന് കോച്ച് പറഞ്ഞു. "ഇല്ല. ഇതെല്ലം ദീർഘകാല പരിക്കുകളാണ്. രണ്ടാഴ്ചക്കുള്ളിൽ അവൻ തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കാം. അവൻ പരിശീലനത്തിൽ തിരിച്ചെത്തി. അവൻ മെഡിക്കലി ഫിറ്റ് ആണ്, ഫിസിക്കലി(കുറച്ച് കൂടി സമയം എടുക്കും." കോച്ച് പറഞ്ഞു. [KH_RELATED_NEWS title="Related News | Article Continues Below"][/KH_RELATED_NEWS] തന്റെ ടീം പൂർണ്ണ ക്ഷമതയോടെ ഉണ്ടെങ്കിൽ ചാംപ്യൻഷിപ് നേടാൻ കഴിയുന്ന ടീം ഉണ്ടെന്നും കോച്ച് പറഞ്ഞു. "ലീഗിന് വേണ്ടി പോരാടാനുള്ള ഒരു മികച്ച ടീം ഞങ്ങൾക്ക് ഉണ്ട് എന്ന് എഫ്സി ഗോവ കോച്ച് പറയുന്ന പ്രസ് കോൺഫെറൻസ് ഞാൻ ഇന്ന് കണ്ടു. ഞാൻ അദ്ദേഹത്തോട് പൂർണ്ണമായും യോജിക്കുന്നു - ടീം മുഴുവൻ ഫിറ്റ് ആണെങ്കിൽ." തന്റെ ടീം പൂർണ്ണ ഫിറ്റ് ആണെങ്കിൽ, ഏത് ടീമിനോടും പോരാടാൻ പേടിയില്ലെന്നും കോച്ച് പറഞ്ഞു. ഡിസംബർ ഒന്നിന് കൊച്ചിയിലെ കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വെച്ചാണ് കേരളാ ബ്ലാസ്റ്റേഴ്സ് എഫ്സി ഗോവയെ നേരിടുന്നത്.Latest News
- Hoffenheim vs RB Leipzig Predicted lineup, betting tips, odds, injury news, H2H, telecast
- Al Taawoun vs Al Hilal Predicted lineup, betting tips, odds injury news, head-to-head, telecast
- Al Ettifaq vs Al Feiha Predicted lineup, betting tips, odds, injury news, H2H, telecast
- Getafe vs Athletic Club Predicted lineup, betting tips, odds, injury news, H2H, telecast
- Michail Antonio opens up about touchline incident between Mohamed Salah & Jurgen Klopp
Trending Articles
- The vision of the academy is to identify young talented footballers, says U-19 RFYC asst. coach Saksham Kakkar
- Looking back at all the ISL finals
- Report: Jamie Maclaren has two more offers apart from Mohun Bagan
- Want to do something for Indian football, says Indian cricketer Kuldeep Yadav
- CC Jacob recalls how his goal-line saves helped India win Asian Youth Championship 1974
Advertisement
Editor Picks
- Sporting Clube de Goa lift seventh Goa Pro League title
- Looking back at all ISL finals Mohun Bagan have played in
- The vision of the academy is to identify young talented footballers, says U-19 RFYC asst. coach Saksham Kakkar
- Looking back at all the ISL finals
- Top six quickest managers to reach 100 wins in Premier League