Khel Now logo
HomeSportsIPL 2024Live Score
Advertisement

Football in Malayalam

കിബു വിക്യൂന: സാധ്യമായ ഏറ്റവും മികച്ച സ്ഥാനം നേടും

Published at :February 11, 2021 at 2:27 PM
Modified at :December 13, 2023 at 1:01 PM
Post Featured Image

(Courtesy : ISL Media)

Dhananjayan M


കേരള ബ്ലാസ്റ്റേഴ്‌സ് കളിക്കുന്നത് ആരാധകർക്ക് വേണ്ടിയും ക്ലബ്ബിന്റെ അഭിമാനത്തിന് വേണ്ടിയുമാണെന്ന് കിബു വ്യക്തമാക്കി

ഇന്ത്യൻ സൂപ്പർ ലീഗ് അതിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി പ്ലേ ഓഫ് സാധ്യതകൾക്ക് വേണ്ടി പോരാടുകയാണ്. ലീഗിൽ ഇതുവരെ ഒരു വിജയം മാത്രം നേടി പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്തുള്ള ഒഡിഷ എഫ്‌സിക്ക് എതിരെയാണ് ടീം വ്യാഴാഴ്ച വൈകീട്ട് കളത്തിൽ ഇറങ്ങുന്നത്. മത്സരത്തിന് മുന്നോടിയായി ഇന്ന് നടന്ന പത്രസമ്മേളനത്തിൽ ക്ലബ്ബിന്റെ മുഖ്യപരിശീലകൻ കിബു വിക്യൂന, ഗോൾ കീപ്പർ ആൽബിനോ ഗോമസ് എന്നിവർ പങ്കെടുത്തു.

ഒഡിഷ എഫ്‌സിക്ക് എതിരായ മത്സരത്തെ കുറിച്ച്

പോയിന്റ് പട്ടികയിൽ അവസാനമാണ് ഒഡിഷ എഫ്‌സി. കൂടാതെ മുഖ്യ പരിശീലകൻ ആയിരുന്ന സ്റ്റുവർട്ട് ബാക്സ്റ്ററിനെ അപ്രതീക്ഷിതമായി ടീം പുറത്താക്കി. അതിനാൽ തന്നെ ഒഡിഷ എഫ്‌സി ദുർബലരാണോ എന്ന ചോദ്യത്തിന് ഒഡിഷ എഫ്‌സി ദുർബലരാണ് എന്ന് എനിക്ക് തോന്നുന്നില്ല എന്നായിരുന്നു അദ്ദേഹം പ്രതികരിച്ചത്.

" ആദ്യ മത്സരത്തിൽ അവർ വിജയിച്ചു, തീർച്ചയായും രണ്ടാമതും ഒരു ജയത്തിന് വേണ്ടി അവർ ശ്രമിക്കും. കൂടാതെ, ആദ്യ മത്സരത്തിൽ ഞങ്ങൾ മികച്ച പ്രകടനം പുറത്തെടുത്തു, കൂടാതെ ഞങ്ങൾ അവരെ ബഹുമാനിക്കുന്നു. ഞങ്ങളെ കൊണ്ട് പറ്റുന്നത്ര മികച്ചതായി, കഠിനമായി ഞങ്ങൾ തയ്യാറെടുക്കുകയാണ്. ഞങ്ങളെ സംബന്ധിച്ചിടത്തോള വളരെ പ്രധാനപ്പെട്ട ഒരു മത്സരമാണിത്. ഞങ്ങൾക്ക് ഈ പോരാട്ടങ്ങൾ തുടരണം അതിനാൽ ഞങ്ങൾക്ക് എല്ലാ പോയിന്റുകളും വേണം. " - അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ മത്സരത്തിലെ തോൽവിയിൽ നിന്നും പഠിച്ച കാര്യങ്ങളെ പറ്റി

എടികെ മോഹൻ ബഗാനും മുംബൈ സിറ്റി എഫ്‌സിയുമായി നടന്ന കഴിഞ്ഞ രണ്ട് മത്സരങ്ങളിലും കേരള ബ്ലാസ്റ്റേഴ്‌സ് ആദ്യം ലീഡ് നേടുകയും തുടർന്ന് ഗോളുകൾ വഴങ്ങി തോൽവി ഏറ്റുവാങ്ങുകയും ചെയ്തിരുന്നു. ഈ തോൽവികളിൽ നിന്നും ടീമിന് മനസിലാക്കാൻ സാധിച്ച കാര്യങ്ങളെ കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം പ്രതികരിച്ചു.

" എതിരാളികളെക്കാൾ നന്നായി രണ്ട് മത്സരങ്ങളിലും കളിയുടെ ചില ഭാഗങ്ങളിൽ ഞങ്ങൾ വളരെ നന്നായി കളിച്ചു. എന്റെ അഭിപ്രായത്തിൽ ഞങ്ങൾ‌ വളരെയധികം അവസരങ്ങൾ‌ സൃഷ്ടിക്കുന്നതിനാൽ‌ തോൽ‌ക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ഏത് ടീമിനെതിരെയും പോയിന്റുകൾ നേടാൻ കഴിയുമെന്ന് ഞങ്ങൾ തെളിയിച്ചിട്ടുണ്ട്. " - അദ്ദേഹം മറുപടി നൽകി.

ഫാകുണ്ടോ പെരേരയുടെ പരിക്കിനെ പറ്റി

മൂക്കിനേറ്റ പരിക്കുമൂലം ഫാകുണ്ടോ പെരേര താൽക്കാലികമായി ടീമിന് പുറത്താണ്. അദ്ദേഹത്തെ പറ്റിയുള്ള കിബുവിന്റെ പ്രതികരണം, " അദ്ദേഹം മുറിയിൽ വ്യായാമങ്ങൾ ചെയ്യുകയും മെച്ചപ്പെടുകയും ചെയ്യുന്നു. ഇത് ഒരു സുപ്രധാന സമയമാണെന്നും പിന്നീട് കളിക്കളത്തിൽ പരിശീലനം ആരംഭിക്കാമെന്നും അദ്ദേഹം കരുതുന്നു. "

യുവതാരങ്ങളുടെ അവസരങ്ങൾ

ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിനു വേണ്ടി ഇതുവരെ കളിക്കളത്തിൽ അവസരം ലഭിച്ചിട്ടില്ലാത്ത പ്രഭ്സുഖാൻ ഗിൽ, ആയുഷ് അധികാരി, ഗിവ്സൺ സിങ്, ഗോതിമയും മുക്തസന എന്നിവരടങ്ങുന്ന യുവനിരയെ പറ്റിയുള്ള ചോദ്യത്തിന് കിബുവിന്റെ പ്രതികരണം. " ഞങ്ങൾ യുവ താരങ്ങളുമായി കളിക്കുന്നു അതിനാൽ അത് പ്രായത്തെ പറ്റിയുള്ള ചോദ്യമല്ല. ഇവിടെ എല്ലാം സാധ്യമാണ്. അവർ നന്നായി പരിശീലനം നടത്തുന്നു, അവസരം ലഭിക്കാൻ വേണ്ടി പോരാടുന്നു. അടുത്ത മത്സരത്തിന് ഏറ്റവും അനുയോജ്യമായ ഒരു ടീമിനൊപ്പം ഞങ്ങൾ കളിക്കും, " അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കി.

റഫറിമാരുടെ തീരുമാനങ്ങൾ

മുൻ മത്സരങ്ങളിൽ ടീമിനെതിരെ റഫറിമാർ എടുത്ത തീരുമാനങ്ങളെ പറ്റിയും ക്ലബ് ഔദ്യോഗികമായി നൽകിയ പരാതിയെക്കുറിച്ചും കിബുവിനോട് ചോദിക്കുകയുണ്ടായി. പക്ഷേ, അടുത്ത മത്സരം മാത്രമാണ് തൽക്കാലം തന്റെ മുന്നിൽ ഉള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി. " ഞങ്ങൾ മത്സരത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഞങ്ങളുടെ പരിശീലനവും പ്രകടനവും നിയന്ത്രിക്കുക എന്നത് മാത്രമാണ് ഞങ്ങൾ ചെയ്യുന്നത്. ഈ പ്രശ്നങ്ങളെക്കുറിച്ച് ഞങ്ങൾ ചിന്തിക്കുന്നില്ല, ക്ലബിനൊപ്പമാണ് ഞങ്ങൾ, പക്ഷേ ഇപ്പോൾ ഞങ്ങൾ അടുത്ത മത്സരത്തിൽ ശ്രദ്ധ ചെലുത്തുന്നു. "

ഇതേ ചോദ്യം ആൽ‌ബിനോയോട് ചോദിക്കുകയും കോച്ചിന് സമാനമായ ഉത്തരം ലഭിക്കുകയും ചെയ്തു, " കോച്ച് പറഞ്ഞതുപോലെ, ഞങ്ങൾ ഞങ്ങളുടെ മത്സരങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കും. റഫറിയുടെത് അദ്ദേഹത്തിന്റെ തീരുമാനമായിരിക്കും, ക്ലബ് ചെയ്യേണ്ട കാര്യങ്ങൾ ക്ലബ് ചെയ്യും. ടീമിനായി ഞങ്ങളുടെ പരമാവധി നൽകാൻ ഞങ്ങൾ ശ്രമിക്കും, ഞങ്ങൾ ഞങ്ങളുടെ ജോലി തുടരുകയും മത്സരങ്ങളിൽ വിജയിക്കാൻ ശ്രമിക്കുകയും ചെയ്യും. "

ടീമിന്റെ മനോവീര്യം, മാനസികാവസ്ഥ, പ്ലേ ഓഫ് സാധ്യതകൾ എന്നതിനെ പറ്റി

തുടർച്ചയായ തോൽവികൾക്കും പ്ലേ ഓഫിനു വേണ്ടിയുള്ള മൽസരത്തിൽ നിന്നും പുറത്തായതിനുശേഷവുമുള്ള കളിക്കാരുടെ മാനസികാവസ്ഥയെക്കുറിച്ച് ചോദിച്ചപ്പോൾ തങ്ങൾ ഇപ്പോഴും ആദ്യ നാലിൽ ഇടം നേടാനുള്ള ശ്രമത്തിൽ ആണെന്ന് കിബു വിക്യൂന ആത്മവിശ്വാസത്തോടെ പ്രതികരിച്ചു.

ഇനിയുള്ള 12 പോയിന്റുകൾ ലഭിച്ചാൽ എല്ലാം സാധ്യമാണ്. ഞങ്ങൾ ഒന്നും ഉപേക്ഷിക്കില്ല, പോരാടുക തന്നെ ചെയ്യും. സാധ്യമായ ഏറ്റവും മികച്ച സ്ഥാനം നേടാൻ പോകുന്നു. ഞങ്ങൾ ഞങ്ങളുടെ ആരാധകർക്കായി കളിക്കുന്നു, ഞങ്ങളുടെ ക്ലബിനായി, ഞങ്ങളുടെ അഭിമാനത്തിനായി കളിക്കുന്നു. ഞങ്ങൾ പ്രൊഫഷണലുകളാണ്, ഒരു മികച്ച ടീമായിരിക്കാൻ ഞങ്ങൾ എല്ലാ ദിവസവും പരിശീലനം നേടുന്നു. "

ആൽബിനോ ഗോമേസിന്റെ പ്രതികരണങ്ങൾ

ടീം വളരെ ശക്തമാണെന്നും മത്സരത്തിൽ നിന്ന് മൂന്ന് പോയിന്റുകളും നേടാൻ പരമാവധി ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശേഷിക്കുന്ന മത്സരങ്ങൾക്ക് കളിക്കാരുടെ മനോവീര്യം വർദ്ധിപ്പിക്കേണ്ടത് ആവശ്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.തന്റെ പിഴവ് സംബന്ധിച്ച ചോദ്യത്തിന് ആൽബിനോ മറുപടി നൽകി,

" അത് ഒരു തെറ്റാണെന്ന് ഞാൻ പറയുന്നില്ല. പെട്ടെന്ന് തീരുമാനമെടുക്കുന്നതിലുള്ള ഒരു പ്രശ്നം മാത്രമാണ്. അതിനുശേഷം ഞാൻ വളരെയധികം മെച്ചപ്പെട്ടു. ഞാൻ വളരെ കഠിനമായി പരിശീലിക്കുന്നു, മുമ്പത്തെ മത്സരങ്ങളേക്കാൾ മികച്ച പ്രകടനം നടത്താൻ ഞാൻ കഠിനാധ്വാനം തുടരും."

For more updates, follow Khel Now on TwitterInstagram and join our community on Telegram.

Advertisement
Advertisement

TRENDING TOPICS

IMPORTANT LINK

  • About Us
  • Home
  • Khel Now TV
  • Sitemap
  • Feed
Khel Icon

Download on the

App Store

GET IT ON

Google Play


2024 KhelNow.com Agnificent Platform Technologies Pte. Ltd.