Advertisement
ടൊയോട്ട യാരിസ് ലാ ലിഗ വേൾഡ്: വരവറിയിക്കാൻ കൊമ്പന്മാർ
Published at :July 22, 2018 at 11:30 AM
Modified at :December 13, 2023 at 1:01 PM
(Courtesy : ISL Media)
ആർത്തിരമ്പുന്ന മഞ്ഞപ്പടയുടെ മുൻപിൽ വെച്ച് വമ്പന്മാരെ വീഴ്ത്താൻ കഴിയും എന്ന പ്രതീക്ഷയിലാണ് ഡേവിഡ് ജെയിംസും പടയാളികളും.
ടൊയോട്ട യാരിസ് ലാ ലിഗ വേൾഡിന് - ഇതിന് മുൻപൊന്നും ഇന്ത്യ കണ്ടിട്ടില്ലാത്ത ആദ്യത്ത അന്താരാഷ്ട്ര പ്രീ സീസൺ ടൂർണമെന്റ് - കൊച്ചിയിൽ പന്തുരുളുമ്പോൾ ലോകത്തിന് മുൻപിൽ തന്നെ തങ്ങളുടെ വരവറിയിക്കാൻ കേരളാ ബ്ലാസ്റ്റേഴ്സിന് കിട്ടുന്ന ഒരു അവസരമാണ്.
കഴിഞ്ഞ വർഷത്തെ പ്രകടനം
കഴിഞ്ഞ സീസണിൽ വൻ താരനിര ഉണ്ടായിട്ടും പ്രതീക്ഷിച്ച നിലവാരത്തിൽ കളിക്കാൻ കേരളാ ബ്ലാസ്റ്റേഴ്സിന് ആയിരുന്നില്ല. മുൻ മാഞ്ചസ്റ്റർ താരങ്ങാളായ ദിമിറ്റർ ബെർബെറ്റവും വെസ് ബ്രൗണും ടീമിന് വേണ്ടി കളിച്ചെങ്കിലും ഫൈനൽ റൗണ്ടിലേക്ക് ടീമിന് യോഗ്യത നേടാൻ കഴിഞ്ഞിരുന്നില്ല.
സൂപ്പർ കപ്പിലാകട്ടെ നെറോക്കയോട് തോറ്റ് ടീം പുറത്താവുകയും ചെയ്തിരുന്നു.
ടീമിനെ കുറിച്ച്
കഴിഞ്ഞ സീസണിൽ കളിച്ചിരുന്ന ടീമിൽ ചില മാറ്റങ്ങൾ മാത്രമേ കേരളാ ബ്ലാസ്റ്റേഴ്സ് ഇത്തവണ നടത്തിയിട്ടുള്ളൂ. വിദേശ താരങ്ങളിൽ കിസിറ്റോയെയും, പെകൂസണിനെയും, ലാകിച്ച് പെസിച്ചിനെയും ടീം നിലനിര്‍ത്തി. മറ്റെജ് പോപ്പിൽറ്റാനിക്, സ്ലാവിസ് സ്റ്റോജെനോവിക്, സിറിൽ കാലി എന്നീ താരങ്ങളെയും കൊണ്ട് വന്നിട്ടുണ്ട്.
ഇന്ത്യൻ താരങ്ങളായ അനസ് എടത്തൊടികയെയും, ധീരജ് സിങ്ങിനെയും, ഹളിചരൺ നഴ്സറിയെയും, മറ്റു പല മലയാളി താരങ്ങളെയും ടീം ഇത്തവണ സ്വന്തം കൂടാരത്തിൽ എത്തിച്ചിട്ടുണ്ട്.
കോച്ചിനെ കുറിച്ച്
കഴിഞ്ഞ സീസണിൽ റെനേ മ്യൂലെൻസ്റ്റീൻ ടീമിനെ പാതി വഴിയിൽ ഉപേക്ഷിച്ചു പോയപ്പോള്‍, ടീമിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രതീക്ഷകൾ നൽകിയ ഡേവിഡ് ജെയിംസ് തന്നെയാണ് ടീമിന്റെ കോച്ച്.
ഈ സീസണിൽ മികച്ച ടീമിനെ തന്നെയാണ് ജെയിംസും കൂട്ടരും സ്വന്താമാക്കിയിട്ടുള്ളത്. ലോക ഫുട്ബോളിലെ പല വമ്പൻമാർക്ക് വേണ്ടി ബൂട്ടണിഞ്ഞിട്ടുള്ള ജെയിംസിന് ജിറോണയെയും, മെൽബൺ സിറ്റയെയും വീഴ്ത്താൻ കഴിഞ്ഞാൽ അത് തന്റെ കോച്ചിങ് കരിയറിലെ ഒരു പൊൻ തൂവൽ ആകും
പ്ലയെർസ്
മറ്റെജ് പോപ്പിൽറ്റാനിക്ക്
ഈ സീസണിൽ കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും മികച്ച സൈനിങ് എന്ന് തന്നെ വേണമെങ്കിൽ പറയാം. സ്ലോവേനിയന്‍ ലീഗിൽ ഗോളടിച്ചു കൂട്ടിയിട്ടാണ് താരം വരുന്നത്.
ഇയാൻ ഹ്യൂം ഇല്ലാത്ത കേരളാ ബ്ലാസ്റ്റേഴ്സ് ആക്രമണനിരയിലെ മൂർച്ചയേറിയ ആയുധമാണ് മറ്റെജ് പോപ്പിൽറ്റാനിക്.
കൂടുതൽ വായിക്കുക: ടൊയോട്ട യാരിസ് ലാലീഗാ വേൾഡ്: കൊച്ചിയുടെ ഹൃദയം കീഴടക്കാൻ മെൽബൺ സിറ്റി
സന്ദേശ് ജിങ്കൻ
ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ വിശ്വസ്തൻ, കേരളാ ബ്ലാസ്റ്റേഴ്സിന്റെ കപ്പിത്താൻ. എന്ത് വിലകൊടുത്തും സ്വന്തം ടീമിന്റെ പ്രതിരോധം കാത്ത് സൂക്ഷിക്കുന്ന കേരളാ ആരാധകരുടെ സ്വന്തം വന്മതിൽ.
ജിറോണയെയും മെൽബൺ സിറ്റിയെയും ഗോൾ അടിക്കുന്നത് തടയാൻ കഴിഞ്ഞാൽ ജിങ്കൻറെ കരിയർ മികവുറ്റതാകും.
ധീരജ് സിംഗ്
ഇന്ത്യ ആദ്യമായി ഒരു ലോക കപ്പ് നടത്തിയപ്പോൾ, ഇന്ത്യൻ ആരാധകരുടെ മനസ്സ് കീഴടക്കിയ താരം. സ്വന്തം ടീം അംഗങ്ങൾ പതറിയപ്പോളും, ഗോൾ വലക്ക് മുൻപിൽ പതറാത്ത മനോവീര്യം കൊണ്ട് അത്യുജ്ജല പ്രകടനം കാഴ്ച വെച്ച ഈ 17കാരനാവും ടൂർണമെന്റിൽ കേരളത്തിന്റെ ഒന്നാം നമ്പർ ഗോളി
എന്ത് പ്രതീക്ഷിക്കാം?
ഒരു ടീമുകളെയും തോൽപ്പിക്കുക എന്നത് കേരളാ ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം പ്രയാസകരവുമാണ്. ലാ ലീഗയിലും, എ-ലീഗും പന്ത് തട്ടുന്ന ഇവർക്കെതിരെ കേരളം മികച്ചൊരു പ്രകടനം പുറത്തെടുക്കാൻ കഴിയും എന്നാണ് പ്രതീക്ഷിച്ച.
കേരളം ഏതെങ്കിലും ടീമുകളെ തോല്പിയ്ക്കുകയാണെങ്കിൽ അത് അധികവും മെൽബൺ സിറ്റിക്ക് എതിരെയാവും.
[KH_RELATED_NEWS title="Related News"][/KH_RELATED_NEWS]
Read English - Toyota Yaris La Liga World: Kerala Blasters
Latest News
- Real Madrid star Vinicius Jr hails Rafael Nadal as 'Legend'; gifts tennis legend signed jersey
- RFDL 2024: Mumbai City FC vs Pax of Nagoa Live
- RFDL 2024: Adamas United SA vs Delhi FC Live
- Swami Vivekananda NFC U-20 2024: Bihar vs Andaman & Nicobar Live
- Swami Vivekananda U-20 NFC: Manipur qualify for quarter-finals with draw against Odisha
Trending Articles
- Scouting Report: Who is East Bengal's bright talent Sayan Banerjee?
- Which clubs have won ISL Trophy in the past?
- Anju Turambekar appointed AFC Youth Panel Member to represent Singapore
- Hyderabad FC handed 'another' FIFA transfer ban
- Jahouh's domination and other talking points from Odisha FC's win over Mohun Bagan
Advertisement
Editor Picks
- All-Indian scorecard and other talking points from ISL semi-final between FC Goa and Mumbai City FC
- Which clubs have won ISL Trophy in the past?
- Anju Turambekar appointed AFC Youth Panel Member to represent Singapore
- Top five players with most away goals in UEFA Champions League knockout phase
- Hyderabad FC handed 'another' FIFA transfer ban