Khel Now logo
HomeSportsPKL 11Live Score
Advertisement

Football in Malayalam

ഗില്ലെർമോ സാഞ്ചസിനെ സഹപരിശീലകനാക്കി നിയമിച്ച് കേരളാ ബ്ലാസ്റ്റേഴ്‌സ്

Published at :January 16, 2020 at 1:08 AM
Modified at :January 16, 2020 at 1:12 AM
Post Featured Image

ali shibil roshan


ടീം വിട്ട് പോയ സഹപരിശീലകൻ ഷോൺ ഒൻടാങ്ങിന് പകരമാണ് കേരളാ ബ്ലാസ്റ്റേഴ്‌സ് ഗില്ലെർമോയെ സ്വന്തമാക്കിയത്. ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ് കേരളാ ബ്ലാസ്റ്റേഴ്‌സ് ഗില്ലെർമോ സാഞ്ചസിനെ സഹപരിശീലകനാക്കി നിയമിച്ചു. ടീം വിട്ട് പോയ ഷോൺ ഒൻടോങ്ങിന് പകരമായാണ് മുൻ നോർത്ത്ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി സഹപരിശീലകൻ കൂടിയായ ഗില്ലെർമോയെ നിയമിച്ചത്. [KH_ADWORDS type="4" align="center"][/KH_ADWORDS] ഒരു പുതിയ അസിസ്റ്റന്റ് കോച്ചിനെ കേരളാ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയതായി ഇതുമായി അറിവുള്ള ഒരു ഖേൽ നൗ വൃത്തം വ്യക്തമാക്കിയിരുന്നു. വളരെ പരിചയസമ്പന്നനായ ഗില്ലെർമോ സാഞ്ചസിനെ കേരളാ ബ്ലാസ്റ്റേഴ്‌സ് ഉടൻ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇന്ത്യൻ സൂപ്പർ ലീഗ് സീസൺ രണ്ടിൽ നോർത്ത്ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയുടെ സഹപരിശീലകനായിരുന്നു ഗില്ലെർമോ സാഞ്ചസ്. ബ്ലാസ്റ്റേഴ്സിൽ ചേരുന്നതിന് മുൻപ് മേജർ ലീഗ് സോക്കറിൽ കളിക്കുന്ന ഒർലാണ്ടോ സിറ്റി സോക്കർ ക്ലബ്ബിന്റെ സഹപരിശീലകൻ ആയിരുന്നു ഗില്ലെർമോ. [KH_ADWORDS type="3" align="center"][/KH_ADWORDS] ട്രികലാ എഒ, ദി സ്ട്രോങ്ങസ്റ്റ്, സെർറോ പോർട്ടനോ, ഡീപോർട്ടീവോ ടച്ചിറ എന്നീ ക്ലബുകൾക്ക് വേണ്ടിയും ഗില്ലെർമോ ഇതിന് മുൻപ് പ്രവർത്തിച്ചിട്ടുണ്ട്. [embed]https://twitter.com/7negiashish/status/1217447258234343424[/embed] നിലവിൽ കേരളാ ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിക്കുന്ന ഹോളിചരൺ നർസാരി, സെയ്ത്യാസെൻ സിംഗ്, ടിപി രഹനേഷ് എന്നിവരുമായി ഗില്ലെർമോ നോർത്ത്ഈസ്റ്റ് സഹപരിശീലകൻ ആയിരുന്നപ്പോൾ പ്രവർത്തിച്ചിട്ടുണ്ട്. Also Read: ജെസ്സലിനെ നിലനിറുത്താൻ മൂന്നിരട്ടിയിലധികം പ്രതിഫലം വാഗ്ദാനം ചെയ്ത് കേരളാ ബ്ലാസ്റ്റേഴ്‌സ് 
Advertisement