Advertisement
ബെംഗളുരുവിനെതിരെ ഞങ്ങൾ കഴിവിന്റെ പരമാവധി പുറത്തെടുക്കും - ഷറ്റോറി
Published at :November 23, 2019 at 4:40 AM
Modified at :December 13, 2023 at 1:01 PM
(Courtesy : ISL Media)
മാനേജറായി താൻ ചുമതലയേറ്റ ശേഷം ടീമിന്റെ പുരോഗമനത്തെ പറ്റി ഷാറ്റോറി പറഞ്ഞത് ഇങ്ങനെയാണ്
" ക്ലബ് എന്ന നിലയിൽ ഒരുപാട് കാര്യങ്ങൾ നേടിയെടുക്കാൻ നമ്മൾ കഴിവിന്റെ പരമാവധി ശ്രമിക്കുന്നുണ്ട്. സീസണിന്റെ തുടക്കത്തിൽ ശ്രദ്ധ മുഴുവനും റിക്രൂട്ട്മെന്റിനെ പറ്റിയുള്ളതായിരുന്നു. നിർഭാഗ്യവശാൽ നമുക്ക് പരിക്ക് മൂലം ഒരുപാട് മുഖ്യകളിക്കാരെ നഷ്ടപ്പെട്ടു ". [KH_ADWORDS type="3" align="center"][/KH_ADWORDS] നാളെ ബെംഗളുരുവിനെ നേരിടാൻ ഇറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകൻ ഈൽകോ ഷാറ്റോറി വാർത്തസമ്മേളനത്തിൽ ടീമിന്റെ ഒരുക്കങ്ങളെ പറ്റി സംസാരിക്കുകയുണ്ടായി. പരിക്കിന്റെ നീണ്ട നിരയുള്ള ബ്ലാസ്റ്റേഴ്സിന് നാല് മത്സരങ്ങളിൽ നിന്നായി നാല് പോയിന്റുമായി ഏഴാം സ്ഥാനത്താണ് ഐ എസ് എല്ലിൽ ഉള്ളത്. മാനേജറായി താൻ ചുമതലയേറ്റ ശേഷം ടീമിന്റെ പുരോഗമനത്തെ പറ്റി ഷാറ്റോറി പറഞ്ഞത് ഇങ്ങനെയാണ് " ക്ലബ് എന്ന നിലയിൽ ഒരുപാട് കാര്യങ്ങൾ നേടിയെടുക്കാൻ നമ്മൾ കഴിവിന്റെ പരമാവധി ശ്രമിക്കുന്നുണ്ട്. സീസണിന്റെ തുടക്കത്തിൽ ശ്രദ്ധ മുഴുവനും റിക്രൂട്ട്മെന്റിനെ പറ്റിയുള്ളതായിരുന്നു. നിർഭാഗ്യവശാൽ നമുക്ക് പരിക്ക് മൂലം ഒരുപാട് മുഖ്യകളിക്കാരെ നഷ്ടപ്പെട്ടു ". “ ഡിഫെൻസിലെ സെന്റർ ഹാഫ്സ് കൂടാതെ മിഡ്ഫീൽഡിലെ താരങ്ങളെയും നമുക്ക് നഷ്ടപ്പെട്ടു. അതിനാൽ നമ്മൾ ഉള്ളത്കൊണ്ട് കഴിവിന്റെ പരമാവധി പുറത്തെടുത്ത് കളിക്കും ". ടീമിന്റെ ലൈനപ്പുമായി ബന്ധപ്പെട്ടും കളിക്കാർ എങ്ങിനെ കളത്തിൽ കളിക്കുന്നു എന്നും ആരാധകരിൽ നിന്നുള്ള സമ്മർദ്ദത്തെ പറ്റി ഡച്ച് പരിശീലകൻ പറഞ്ഞത് ഇങ്ങനെയാണ്. “ അഭിപ്രായങ്ങൾ എന്നും ഫുട്ബോളിന്റെ ഒരു ഭാഗമാണ്. ജയിക്കുമ്പോൾ എല്ലാവരും ടീമിനെ സപ്പോർട്ട് ചെയ്യും എന്നാൽ തോൽക്കുമ്പോൾ ടീമിന്റെ പരിശീലകനെ വിമർശിക്കും. ആരാധകരുമായി സോഷ്യൽ മീഡിയയിൽ ഞാൻ ഇടപഴകുന്നതിന്റെ പ്രധാന ലക്ഷ്യം അവർക്ക് മത്സരത്തെ പറ്റി അറിവ് നൽകുക എന്നതിനാണ്. പ്രേത്യേകിച്ചു പറഞ്ഞാൽ എനിക്കറിയാവുന്ന അറിവുകൾ മൊത്തം ". സഹൽ അബ്ദുൾ സമദിനെ പറ്റി " അവബോധജ്ഞാനമായ ഇടപെടലുകൾ കൊണ്ടും ക്രിയേറ്റിവിറ്റി കൊണ്ടും സഹൽ മറ്റ് ഇന്ത്യൻ ഡിഫെൻഡേഴ്സിൽ നിന്ന് വ്യത്യസ്തനാക്കുന്നു. അദ്ദേഹത്തിന്റെ മികവിനായി കുറച്ചധികം സമയം സഹലിന് നൽകണം. ഇന്ത്യയിലെ മികച്ച താരമായി മാറാൻ ഞാൻ അദ്ദേഹത്തെ നിരന്തരം പ്രോത്സാഹിപ്പിക്കും ". " ഒരു പിതാവിന്റെ സ്ഥാനത്ത് നിന്ന് ഞാൻ അവന്റെ തെറ്റുകളെ ചൂണ്ടിക്കാട്ടും. ഒരു മികച്ച താരമായി വളരാൻ അദ്ദേഹം ഒരുപാട് കഷ്ടപെടണം അതിനൊരല്പം ക്ഷമയും വേണം. മറ്റ് കളിക്കാരുടെ അവസ്ഥയും ഇത് തന്നെ. അവരുടെ സമയമാകുമ്പോൾ അവർക്ക് അവസരം ലഭിക്കും ". [KH_RELATED_NEWS title="Related News | Article Continues Below"][/KH_RELATED_NEWS] തന്റെ ബെഞ്ചിനെ പറ്റി വിശദീകരിച്ച അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്. " തങ്ങളുടെ കഴിവിന്റെ പരമാവധി ടീമിന് നൽകാൻ തയ്യാറായ താരങ്ങളാണ് ഞങ്ങളുടെ നിരയിൽ ഉള്ളത്. നാളെ നല്ല പ്രകടനം അവർ നടത്തും . എൻ്റെ ഏറ്റവും ശക്തരായ ടീം അല്ല നാളെ ഇറങ്ങുന്നത് എങ്കിലും ഉള്ളത്കൊണ്ട് ഞങ്ങൾ നല്ല രീതിയിൽ പൊരുതും ". ജൈറോയുടെ പരിക്കിനെ പറ്റി അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്. " ജൈറോയ്ക്ക് പരിക്ക് ബാധിക്കുകയുണ്ടായി. ഞങ്ങൾ അദ്ദേഹത്തെ സൈൻ ചെയ്ത ആ പ്രീ സീസൺ സമയത്ത് നല്ല പ്രകടനമായിരുന്നു അദ്ദേഹത്തിന്റേത് ". “എന്നിരുന്നാലും ഒഡിഷക്കെതിരെ ഉള്ള മത്സരത്തിൽ അദ്ദേഹത്തിന് പരിക്ക് പറ്റി. സ്കാൻ ചെയ്തത് പ്രകാരം അദ്ദേഹത്തിന്റെ പിൻതുടയുടെ പരിക്ക് പെട്ടന്ന് ഭേദം ആവുന്നതാണ് എങ്കിലും അദ്ദേഹത്തിന്റെ മെനിസ്കസ്സിന് ഇപ്പോഴും പ്രശ്നങ്ങളുണ്ട് "Latest News
- Supercomputer predicts ISL 2023-24 final between Mohun Bagan and Mumbai City FC
- Why Mumbai City FC will miss Yoell van Nieff in ISL final
- Mumbai City FC: Road to ISL 2023-24 Final
- Inter Miami vs New York Red Bulls Predicted Lineup, betting tips, odds, injury news, H2H, telecast
- Atlanta United vs Minnesota United Predicted Lineup, betting tips, odds, injury news, H2H, telecast
Trending Articles
- The vision of the academy is to identify young talented footballers, says U-19 RFYC asst. coach Saksham Kakkar
- Looking back at all the ISL finals
- Report: Jamie Maclaren has two more offers apart from Mohun Bagan
- Want to do something for Indian football, says Indian cricketer Kuldeep Yadav
- CC Jacob recalls how his goal-line saves helped India win Asian Youth Championship 1974
Advertisement
Editor Picks
- Supercomputer predicts ISL 2023-24 final between Mohun Bagan and Mumbai City FC
- Why Mumbai City FC will miss Yoell van Nieff in ISL final
- Mumbai City FC: Road to ISL 2023-24 Final
- Which is the highest-scoring match between Mohun Bagan & Mumbai City FC?
- Sporting Clube de Goa lift seventh Goa Pro League title