Khel Now logo
HomeSportsPKL 11Live Score
Advertisement

Football in Malayalam

ഇഷ്ഫാഖ് അഹ്‌മദ് :ഞങ്ങൾ അഭിമാനത്തിനായി കളിക്കും

Published at :February 21, 2021 at 3:30 PM
Modified at :December 13, 2023 at 1:01 PM
Post Featured Image

(Courtesy : ISL Media)

Dhananjayan M


ഒരു വിഷമ ഘട്ടത്തിലൂടെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് കടന്ന് പോകുന്നതെന്ന് ഇഷ്ഫാഖ് വ്യക്തമാക്കി

ഇന്ത്യൻ സൂപ്പർ ലീഗിൽ ഞായറാഴ്ച വൈകീട്ട് ഗോവയിലെ ജിഎംസി ബാംബോളീം സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ചെന്നൈയിൻ എഫ്‌സിയെ നേരിടും. പ്ലേ ഓഫിൽ നിന്ന് നേരത്തെ തന്നെ പുറത്തായ ചെന്നൈയിൻ എഫ്‌സിയും കേരള ബ്ലാസ്റ്റേഴ്‌സും നിലവിൽ പോയിന്റ് പട്ടികയിൽ യഥാക്രമം എട്ടും പത്തും സ്ഥാനങ്ങളിലാണ്. അതിനാൽ തന്നെ പോസിറ്റീവ് ആയി ലീഗ് അവസാനിപ്പിക്കുക എന്നതായിരിക്കും ഇരു ടീമുകളുടെയും ലക്ഷ്യം. ഈ സീസണിൽ ലീഗിന്റെ ആദ്യ പകുതിയിൽ ഇരു ടീമുകളും തമ്മിൽ നടന്ന മത്സരം സമനിലയിൽ കലാശിച്ചിരുന്നു. മത്സരത്തിന് മുന്നോടിയായി ശനിയാഴ്ച നടന്ന പത്രസമ്മേളനത്തിൽ ക്ലബ്ബിന്റെ ഇടക്കാല മുഖ്യപരിശീലകൻ ഇഷ്ഫാഖ് അഹ്‌മദ്, യുവ മധ്യനിര താരം ആയുഷ് അധികാരി എന്നിവർ പങ്കെടുത്തു.

അഭിമാനത്തിനായുള്ള പോരാട്ടം

18 മത്സരങ്ങളിൽ ഇന്ന് മൂന്നു ജയവും ഏഴ് നിലകളും അടക്കം 16 പോയിന്റുകൾ മാത്രമാണ് കേരള ബ്ലാസ്റ്റേഴ്സിന് നേടാനായത്. കൂടാതെ, കഴിഞ്ഞ മത്സരത്തിൽ ഹൈദരാബാദ് എഫ്‌സിയോട് ഏറ്റ എതിരില്ലാത്ത നാല് ഗോളുകളുടെ തോൽവിയെ തുടർന്ന് മുഖ്യ പരിശീലകൻ ആയിരുന്ന കിബു വിക്യൂന ടീമുമായി വഴി പിരിയുകയും ചെയ്തിരുന്നു. നിലവിലെ ടീമിന്റെ അവസ്ഥയെക്കുറിച്ച് സംസാരിച്ച ഇഷ്ഫാക്ക് അഹമ്മദ് ഇപ്പോൾ കാര്യങ്ങൾ ഒട്ടും എളുപ്പമല്ലെന്ന് അറിയിച്ചു.

" ഇത് പ്രയാസകരമായ അവസ്ഥയാണ്, അത് നമുക്കെല്ലാവർക്കും അറിയുകയും ചെയ്യും. കാര്യങ്ങൾ മാറ്റാൻ വളരെ കുറച്ച് സമയം മാത്രമേ ഉള്ളു. " - അദ്ദേഹം പറഞ്ഞു.

" പക്ഷേ, അതെ, ഞങ്ങൾ‌ മെച്ചപ്പെടുത്തേണ്ട ധാരാളം കാര്യങ്ങളുണ്ട്. ഏറ്റവും പ്രധാനപ്പെട്ടത് കളിക്കാർ ഇപ്പോൾ പ്രചോദിതരാണ് എന്നതാണ്. തുടക്കത്തിൽ, ഇനി കളിക്കാൻ അധികം ഇല്ലെന്ന് നിങ്ങൾക്ക് തോന്നിയേക്കാം, പക്ഷേ, ഇനിയും കളിക്കാൻ എല്ലാം ഉണ്ടെന്ന് എനിക്ക് തോന്നുന്നു. ഞങ്ങൾ അഭിമാനത്തിന് വേണ്ടി കളിക്കും. താരങ്ങൾ അടുത്ത രണ്ട് മത്സരങ്ങൾക്കും തയ്യാറാണ്. " - ഇഷ്ഫാഖ് കൂട്ടിച്ചേർത്തു.

അദ്ദേഹത്തോടൊപ്പം പത്രസമ്മേളത്തിന് എത്തിയ കേരള ബ്ലാസ്റ്റേഴ്‌സിന്റെ യുവതാരം ആയുഷ് അധികാരി സംസാരിക്കുകയുണ്ടായി.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഈ സീസണിൽ ഇതുവരെയുള്ള 17 മത്സരങ്ങളിലും ടീമിനായി ഒരു തവണ പോലും അവസരം ലഭിക്കാതിരുന്ന യുവതാരമായിരുന്നു ആയുഷ് അധികാരി. എന്നാൽ, ഹൈദരാബാദിനെതിരായ അവസാന മത്സരത്തിൽ അവസാനത്തെ മിനുട്ടുകളിൽ അവസരം ലഭിക്കുകയും അദ്ദേഹം കേരള ബ്ലാസ്റ്റേഴ്‌സിനായി അരങ്ങേറ്റം കുറിക്കുകയും ചെയ്തു.

" ടീമിനായുള്ള അരങ്ങേറ്റം എന്നെ സംബന്ധിച്ചിടത്തോളം ഒരിക്കലും മറക്കാൻ കഴിയാത്തതാണ്. ഒടുവിൽ എന്റെ ടീമിനെ സഹായിക്കാൻ അവസരം ലഭിച്ചതിൽ ഞാൻ സന്തുഷ്ടനായിരുന്നു. അതൊരു മികച്ച ദിനം എന്ന് പറയാൻ സദ്ധിൽകിലെങ്കിലും എന്നെ മുന്നോട്ട് നയിക്കാൻ ആ ദിവസം വളരെയധികം പ്രചോദനം നൽകി. " - ആയുഷ് സംസാരിച്ചു.

ഇന്ത്യൻ സൂപ്പർ ലീഗിൽ ടീമിന്റെ നിലവിലെ അവസ്ഥയെ കുറിച്ചുള്ള അദ്ദേഹത്തിന്റെ അഭിപ്രായത്തെക്കുറിച്ച് ചോദിച്ചപ്പോൾ, ഇത് അവർക്ക് ഒരു മോശം സീസണാണെന്ന് ആയുഷ് പ്രതികരിച്ചു. " ഒരു ക്ലബ് എന്ന നിലയിൽ ഞങ്ങൾക്ക് ഇത് വളരെ വിഷമകരമായ സീസണായിരുന്നു. പക്ഷേ, ഞങ്ങൾ തീർച്ചയായും ധാരാളം കാര്യങ്ങൾ പഠിച്ചു, തുടർന്നുള്ള മത്സരങ്ങളിൽ ഞങ്ങൾ അവ പ്രയോഗത്തിൽ വരുത്താമെന്ന് പ്രതീക്ഷിക്കുന്നു. " - അദ്ദേഹം പറഞ്ഞവസാനിപ്പിച്ചു.

For more updates, follow Khel Now on TwitterInstagram and join our community on Telegram.

Advertisement