ഐ എസ് എല്ലിലെ ഏറ്റവും മികച്ച താരമാണ് കോറോ എന്നും ജെയിംസ് പറഞ്ഞു.

സ്വന്തം മണ്ണിൽ മഞ്ഞക്കൊമ്പന്മാർക്ക് തുടർച്ചയായ രണ്ടാം തോൽവി. ബെംഗളുരുവിന്റെ കയ്യിൽ നിന്നേറ്റ തോൽവിയിൽ നിന്ന് കരകയറാൻ ഇറങ്ങിയ ബ്ലാസ്റ്റേഴ്സിന് അതിലും കനത്ത പ്രഹരം നൽകി എഫ്‌സി ഗോവ.

ആദ്യ പകുതിയിൽ കോറോ നേടിയ രണ്ട് ഗോളുകളും, രണ്ടാം പകുതിയിൽ മൻവീർ സിംഗ് നേടിയ ഗോളുകളിലൂടെ തന്നെ ഗോവ വിജയം ഉറപ്പിച്ചതാണ്. ഇഞ്ചുറി ടൈമിൽ ക്രിച്ച്മരവിച്ച് ഒരു മടക്കിയെങ്കിലും, ഗോവക്കെതിരെ വെന്നിക്കൊടി പാറിക്കാൻ അത് മതിയായിരുന്നില്ല.

മത്സരശേഷം മാധ്യമങ്ങളെ കണ്ട ഡേവിഡ് ജെയിംസ് തന്റെ നിരാശ മറച്ചുവെച്ചില്ല. “ഞങ്ങൾ തോറ്റത് ഐ എസ് എല്ലിലെ ഏറ്റവും മികച്ച രണ്ട് ടീമുകളോടാണ് [ബെംഗളൂരുവും ഗോവയും]. ഗോവ ഒരു നല്ല ടീമാണ്, അവർക്ക് കളിയുടെ തുടക്കത്തിൽ തന്നെ ലീഡ് കൊടുത്താൽ, തിരിച്ചു മത്സരത്തിൽ വരാൻ പ്രയാസമാണ്. ഇത് [മത്സര ഫലം] നിരാശാജനകമാണ്.” ജെയിംസ് പറഞ്ഞു.


ALSO READ


ആദ്യ പകുതിയുടെ അവസാനം സ്ലാവിസയെ പിൻവലിച്ച് ലെൻ ഡൗങ്കലിനെ കേരളം ഇറക്കിയിരുന്നു ഇതിനെ പറ്റി ചോദിച്ചപ്പോൾ സ്ലാവിസക്ക് ആദ്യ പകുതിയിൽ പരിക്ക് പറ്റിയെന്നും, സബ്സ്റ്റിട്യൂഷൻ നേരത്തെ തീരുമാനിച്ചതല്ല എന്നും ജെയിംസ് പറഞ്ഞു.

ബെഞ്ചിൽ മികച്ച താരങ്ങളുടെ അഭാവം ഉണ്ടായിരുന്നോ എന്ന് ചോദിച്ചപ്പോൾ ഇല്ല എന്നായിരുന്നു ജയിംസിന്റെ മറുപടി. “ലെൻ മത്സരത്തിൽ വളരെയധികം ഇൻവോൾവ്, കാലി ഇൻവോൾവ് ആയിരുന്നു. വിനീതിന് ഒരു ഷോട്ട് ഓൺ ടാർഗറ്റ് ഉണ്ടായിരുന്നു” ജെയിംസ് പറഞ്ഞു.

എഫ്‌സി ഗോവ സൂപ്പർ താരം ഫെറൻ കോറോമിനസിനെയും ജെയിംസ് പ്രശംസിച്ചു. “കോറോയുടെ ഗോളുകളുടെ നിലവാരം, ആദ്യത്തെ ഗോളിന് ഒരു മികച്ച ഹെഡർ, രണ്ടാമത്തെ ഗോളിന് മികച്ച റണ്ണും ഫിനിഷും. ഐ എസ് എല്ലിലെ ഏറ്റവും മികച്ച താരമാണ് കോറോ. അതിനെതിരെ വാദിക്കുക എന്നത് ബുദ്ധിമുട്ടാണെന്ന് എനിക്ക് തോന്നുന്നു.”