Khel Now logo
HomeSportsIPL 2024Live Score
Advertisement

Football in Malayalam

കാര്യങ്ങളെ വ്യത്യസ്ത രീതിയിലാണ് ഷറ്റോറി മാറ്റിയെടുത്തിരിക്കുന്നത്; ഇഷ്ഫാഖ് അഹമ്മദ്

Published at :December 20, 2019 at 3:52 AM
Modified at :December 13, 2023 at 1:01 PM
Post Featured Image

(Courtesy : ISL Media)

Krishna Prasad


കേരളത്തിന്റെ കൊമ്പന്മാർ നാളെ മറീന അറീനയിൽ ചെന്നൈയിനെ നേരിടും

സൗത്ത് ഇന്ത്യൻ ഡെർബി എന്ന നിലയിൽ പേരുകേട്ട ചെന്നൈയ്യിൻ കേരള ബ്ലാസ്റ്റേഴ്‌സ് പോരാട്ടം നാളെ രാത്രി ചെന്നൈ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ തുടക്കം കുറിക്കുമ്പോൾ ഇരു ടീമുകളുടെയും ആരാധകർ ജയത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. ഐ എസ് എൽ പട്ടികയിൽ ഏറ്റവും പിന്നിലായി നിലനിൽക്കുന്ന ഇരു ടീമുകൾക്കും തങ്ങളുടെ പ്ലേഓഫ്‌ പ്രതീക്ഷകൾ നിലനിർത്തണമെങ്കിൽ നാളത്തെ രാത്രിയിൽ മൂന്ന് പോയിന്റ് സ്വന്തമാക്കിയാൽ മാത്രമേ അതിന് സാധിക്കുകയുള്ളു. ഈ സീസണിൽ ഇതുവരെ ഒരു ജയം മാത്രമുള്ള ചെന്നൈയ്യിൻ എഫ് സിക്ക് പുതിയ പരിശീലകൻ ഓവൻ കൊയ്‌ലിയുടെ വരവ് വലിയ ആശ്വാസമാണ് നൽകുന്നത്. കൂടാതെ അവരുടെ ലിതുവാനിയൻ ഫോർവേഡ് നെറിജാസ് വാൾസ്കിസ് മികച്ച ഫോമിലുള്ളതും അവർക്ക് പ്രതീക്ഷ നൽകുന്നു. താരം കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ നിന്നായി നാല് ഗോളുകളാണ് നേടിയത്. ഗുവാഹത്തിയിൽ വെച്ച് നോർത്ത് ഈസ്റ്റുമായി നടക്കേണ്ടിയിരുന്ന മത്സരം നീട്ടിവെച്ചതിനാൽ പുതിയ പരിശീലകന് താരങ്ങളെ മനസിലാക്കുവാനും തന്ത്രങ്ങൾ മെനയുവാനും ആവിശ്യത്തിന് സമയം ലഭിച്ചു. മാധ്യമങ്ങളോട് സംസാരിക്കവേ ചെന്നൈയിൻ എഫ് സിയുടെ പരിശീലകൻ പറഞ്ഞത് ഇങ്ങനെ “ ജാംഷെഡ്പൂരിനെതിരെ ഞങ്ങളുടെ കളിക്കണ്ട ഏതൊരു വ്യക്തിക്കും ഞങ്ങൾ മൂന്ന് പോയിന്റ് അർഹിച്ചിരുന്നു എന്ന് മനസിലാകും. കളിക്കാരും അവരുടെ മനോഭാവം,പരിശ്രമം, ക്വാളിറ്റി എന്നിവയും വളരെ മികച്ചതായിരുന്നു. അവസാന നിമിഷത്തിലെ ആ അപകടം പിടിച്ച പിഴവിന് നമ്മൾ വലിയ വില നൽകേണ്ടി വന്നു. നമ്മൾ ഇനി സ്ഥിരതയോടെ മികച്ച രീതിയിൽ കളിക്കേണ്ടിയിരിക്കുന്നു ". ഫലങ്ങളുടെ കാര്യത്തിൽ ചെന്നൈയ്യിൻ എഫ് സിയുടെ അതേ സാഹചര്യത്തിലൂടെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് നീങ്ങുന്നത്. പരിക്കാണ് അവരെ എപ്പോഴും അലട്ടുന്ന ഒരേയൊരു പ്രശ്നം. ഓഗ്‌ബെച്ചേ, ജൈറോ റോഡ്രിഗസ് എന്നീ പ്രധാന താരങ്ങളുടെ പരിക്ക് ടീം എന്ന നിലയിൽ അവർക്ക് വളരെയധികം നിർഭാഗ്യം സമ്മാനിക്കുന്നു. ഒരു ജയവും നാല് സമനിലയും മൂന്ന് തോൽവിയുമായി പട്ടികയിൽ എട്ടാമതുള്ള അവർക്ക് തങ്ങളുടെ അയൽക്കാരായ ശത്രുവിനെ തറപറ്റിച്ച് മൂന്ന് പോയിന്റോടെ വീരോചിതമായി കളംവിടാനാണ് ആഗ്രഹം. നിലവിൽ ലഭ്യമായ താരങ്ങളെ വെച്ച് പോരാട്ടത്തിനിറങ്ങുന്ന പരിശീലകന് ഈ വെല്ലുവിളിയെ തരണം ചെയ്യുക എന്നത് അത്ര എളുപ്പമാകില്ല. എന്നിരുന്നാലും സ്‌ട്രൈക്കർ മെസ്സി ബൗളിയുടെ പ്രകടനം അവർക്ക് ആശ്വാസമാണ് നൽകുന്നത്. താരം കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ നിന്നായി നാല് ഗോളുകളാണ് നേടിയിരിക്കുന്നത്. വാർത്തസമ്മേളനത്തിൽ മാധ്യമപ്രവർത്തകരെ അഭുമുഖീകരിച്ച ബ്ലാസ്റ്റേഴ്‌സിന്റെ സഹപരിശീലകൻ ഇഷ്ഫാഖ് അഹ്‌മദ്‌ പറഞ്ഞത് ഇങ്ങനെ. " നിലവിലെ സീസണിനെ അപേക്ഷിച്ചുനോക്കിയാൽ കഴിഞ്ഞ സീസൺ വളരെ വ്യത്യസ്തമാണ്. നമ്മുടെ പരിശീലകൻ(ഷറ്റോറി) കാര്യങ്ങളെ വ്യത്യസ്ത രീതിയിലാണ് മാറ്റിയെടുത്തിരിക്കുന്നത്. നമ്മൾ മത്സരത്തിൽ സ്വാധീനം ചെലുത്തുന്നു എന്നാൽ ഏകാഗ്രത കുറവ് മൂലം ചില വ്യക്തിഗത പിഴവുകളും വരുന്നു. ഏഴോളം പ്രധാന താരങ്ങൾ പരിക്കിന്റെ പിടിയിലായിട്ടും പകരക്കാരായി വന്നവർ അവരുടെ ജോലി വളരെ കൃത്യമായിട്ടാണ് ചെയ്തത്. എന്തിന് പറയുന്നു ബെംഗളൂരു, ഗോവ പോലുള്ള ടീമുകൾക്കെതിരെ പോലും നമ്മൾ മേധാവിത്വം പുലർത്തി ".
Advertisement
Advertisement

TRENDING TOPICS

IMPORTANT LINK

  • About Us
  • Home
  • Khel Now TV
  • Sitemap
  • Feed
Khel Icon

Download on the

App Store

GET IT ON

Google Play


2024 KhelNow.com Agnificent Platform Technologies Pte. Ltd.