വരും സീസണിനായി ട്രാവ്‌ ഫ് സി താരമായിരുന്ന ധനചന്ദ്ര മെയ്തെയ് കേരള ബ്ലാസ്റ്റേഴ്‌സുമായി കരാറിൽ ഒപ്പിട്ടു.

ധനചന്ദ്ര മെയ്തെയെ കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയ വാർത്ത ഖേൽ നൗ മുൻപ് പുറത്തു വിട്ടിരുന്നു. ഇപ്പോൾ ക്ലബ് ഈ നീക്കം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്. ലെഫ്റ്റ് ബാക്ക് പൊസിഷനിൽ കളിക്കുന്ന മണിപ്പൂർ താരമാണ് ധനചന്ദ്ര മെയ്‌തേയ്. 26 വയസ്സുകാരനായ താരം 12 മത്സരങ്ങൾ ട്രാവ്‌ ഫ് സിയ്ക്ക് വേണ്ടി കളിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിൽ കളിച്ച മത്സരങ്ങളിലെല്ലാം ആദ്യ പതിനൊന്നിൽ യുവ താരമുണ്ടായിരുന്നു. മുൻപ് ഇന്ത്യ അണ്ടർ 23 സ്‌ക്വാഡിൽ ഇടം പിടിക്കാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. പൂനെ ഫ് സി, ഓസോൺ ഫ് സി, നെറോക്ക ഫ് സി, ട്രാവ്‌ ഫ് സി, ചർച്ചിൽ ബ്രതേർസ് തുടങ്ങിയ ടീമുകൾക്ക് വേണ്ടി അദ്ദേഹം കളിച്ചിട്ടുണ്ട്.

പ്രൊഫഷണൽ കരിയർ തുടങ്ങുന്നതിനു മുൻപ് മോഹൻ ബഗാൻ – സെയിൽ അക്കാഡമി, സമ്പൽപൂർ ഫുട്ബോൾ അക്കാദമി, പെനിൻസുല പൂനെ ഫ് സി അക്കാഡമി തുടങ്ങിയവയ്ക്ക് വേണ്ടി അദ്ദേഹം കളിച്ചിട്ടുണ്ട്.  പൂനെ ഫ് സിയിലാണ് പ്രൊഫഷണൽ കരിയർ തുടങ്ങിയതെങ്കിലും ഫസ്റ്റ് ടീമിൽ ഇടം പിടിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. ചർച്ചിൽ ബ്രതേഴ്‌സിന് വേണ്ടി നടത്തിയ മികച്ച പ്രകടനമാണ് അദ്ദേഹത്തിന്റെ ഫുട്ബോൾ കരിയറിലെ വഴിത്തിരിവായത്.

“ഐഎസ്ൽ പോലെയുള്ള അഭിമാനകരമായ ലീഗിൽ കളിക്കുകയെന്നത് എന്റെ എക്കാലത്തെയും സ്വപ്‌നമായിരുന്നു. വരുന്ന സീസണിൽ കേരള ബ്ലാസ്റ്റേഴ്സിൽ കളിക്കാനുള്ള അവസരത്തിനായി ഞാൻ കാത്തിരിക്കുകയാണ്. ടീമിന്റെ വിജയത്തിന് വേണ്ടി എന്റെ കഴിവിന്റെ പരമാവധി നല്കാനാകുമെന്ന് ഞാൻ വിശ്വസിക്കുന്നു. ക്ലബ്ബിന് രാജ്യമെമ്പാടും പ്രസിദ്ധമായ മികച്ച ആരാധകവൃന്ദമുണ്ട്, അവർക്ക് വേണ്ടി കളിക്കുന്നതിൽ ഞാൻ വളരെ ആവേശത്തിലാണ് “, ധനചന്ദ്ര മെയ്‌തേയ് പറഞ്ഞു.

ഈ നീക്കത്തെ കുറിച്ച് കരോലിസ് സ്കിൻകിസ് പറഞ്ഞതിങ്ങനെ – “വളരെ സന്തോഷപൂർവം ധനചന്ദ്ര മെയ്തെയെ സ്‌ക്വാഡിലേക്ക് സ്വാഗതം ചെയ്യുന്നു. അദ്ദേഹത്തിന്റെ പൊസിഷനിൽ തിളങ്ങാൻ കഴിവുള്ള താരമാണദ്ദേഹം. ബ്ലാസ്റ്റേഴ്സിന്റെ ഭാഗമാകുന്നത് അഭിമാനനിമിഷമാണ്, അതിന്റെ കൂടെ വലിയ ഉത്തരവാദിത്തം കൂടി അദ്ദേഹം വഹിക്കേണ്ടിയിരിക്കുന്നു. വരും സീസണിലെ വെല്ലുവിളികൾ നേരിടാനും, പ്രചോദിതനാകാനും അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേരുന്നു.”

For more updates, follow Khel Now on Twitter and join our community on Telegram.